സർക്കാർജോലി വാഗ്‍ദാനംചെയ്‌ത് പണംതട്ടി: യുവതി അറസ്‍റ്റിൽ
ചെങ്ങന്നൂർ സര്‍ക്കാര്‍ജോലി വാഗ്ദാനംചെയ്‌ത് പണംതട്ടിയ കേസിൽ യുവതി പിടിയിൽ. പുലിയൂർ സുജിതഭവനിൽ സുജിത സുരേഷാണ് (39) ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്. ബുധനൂർ സ്വദേശിയായ യുവതിക്ക് ആയുര്‍വേദ ആശുപത്രിയിലോ, വാട്ടർ അതോറിറ്റിയിലോ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ഫെബ്രുവരിയിൽ നാലേകാൽ ലക്ഷം രൂപ ഇവർ വാങ്ങിയിരുന്നു. നാളിതുവരെ പണം തിരികെ കൊടുക്കുകയോ ജോലി നൽകുകയോ ചെയ്തില്ല. യുവതി ചെങ്ങന്നൂര്‍ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. പുലിയൂര്‍ സ്വദേശിയായ മറ്റൊരു യുവതിയിൽനിന്ന് സമാനതട്ടിപ്പ് നടത്തിയതിന് പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. നിർമാണക്കമ്പനിയിൽ ഇന്‍വെസ്റ്റ് ചെയ്താൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കബളിപ്പിച്ചതിന് രണ്ടു കേസുകളും നിരവധി ചെക്ക് കേസുകളും നിലവിലുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ നിർദേശാനുസരണം ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷന്‍ സിഐ എ സി വിപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ മധുകുമാര്‍, ഗീതു, നിധിന്‍ രാജ്, സീനിയർ സിപിഒ ഹരി കുമാര്‍, സിപിഒമാരായ കണ്ണൻ, ബിന്ദു എന്നിവരുടെ സംഘമാണ് അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. Read on deshabhimani.com