ചിതയൊരുക്കിയത്‌ പശുത്തൊഴുത്തിൽ

പ്രകാശന്റെ മൃതദേഹം പശുത്തൊഴുത്തിലെ ചിതയിൽ സംസ്‌കരിച്ചപ്പോൾ


 -ചേർത്തല വീടും പരിസരവും വെള്ളക്കെട്ടിലായതോടെ ഗൃഹനാഥന്റെ മൃതദേഹം പശുത്തൊഴുത്തിൽ സംസ്‌കരിച്ചു.  ചേർത്തല നഗരസഭ 15﹣-ാം വാർഡ് നെടിയാമ്പലച്ചിറ വീട്ടിൽ  പ്രകാശന്റെ(59) സംസ്‌കാരമാണ് പശുത്തൊഴുത്തിൽ നടത്തിയത്.  ദിവസങ്ങ‌ളായുള്ള കനത്തമഴയിൽ പ്രദേശമാകെ വെള്ളക്കെട്ടിലായി. ഇതോടെയാണ്‌ പശുത്തൊഴുത്തിൽ ചിതയൊരുക്കിയത്‌.  ചേർത്തല അങ്ങാടിയിലെ പച്ചക്കറിക്കടയിൽ ജീവനക്കാരനായിരുന്നു.  ഭാര്യ: ഷീല. മക്കൾ: പ്രസിമോൾ, പ്രജിമോൻ. മരുമക്കൾ: രാജേഷ്, ആരതി.   Read on deshabhimani.com

Related News