ബസിടിച്ച് സുഹൃത്തുക്കള്‍ മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് 5 വര്‍ഷം തടവ്
മാവേലിക്കര മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (3) ജഡ്‌ജി പി പി പൂജയാണ് ശിക്ഷിച്ചത്. രണ്ടും മൂന്നും പ്രതികളായ ബസ് ജീവനക്കാർ മാന്നാർ കുട്ടംപേരൂർ രഘുഭവനത്തിൽ രാജേഷ് (28), കുരട്ടിശേരി വിഷവർശേരിക്കര പുത്തൂർ വീട്ടിൽ അബ്‌ദുൾ നൗഫൽ (34) എന്നിവരെ വിട്ടയച്ചു. സുഹൃത്തുക്കളായ ചുനക്കര താന്നിക്കുന്ന് മാവിളയിൽ സുധിഭവനിൽ എം ഒ ബേബി (കുഞ്ഞപ്പായി -– -68), വെട്ടിയാർ താന്നിക്കുന്ന് പാലവിള തെക്കതിൽ വർഗീസ് വി ഡാനിയേൽ (കുഞ്ഞുമോൻ – --59) എന്നിവരാണ് മരിച്ചത്. 2016 സെപ്‌തംബർ 20നാണ് കേസിനാസ്‌പദമായ സംഭവം. തട്ടാരമ്പലം ഭാഗത്തുനിന്ന് വെട്ടിയാർ ഭാഗത്തേക്ക് പോകാൻ മിച്ചൽ ജങ്ഷനിൽ പടിഞ്ഞാറുഭാഗത്ത് സിഗ്നൽ കാത്തുനിന്ന ബൈക്കിന് പിന്നിൽ അതേ ദിശയിൽ വന്ന സ്വകാര്യ ബസ് നഗരസഭാ ബസ് സ്‌റ്റാൻഡിലേക്ക് തിരിയാൻ സിഗ്‌നൽ തെറ്റിച്ച് കയറവേ ഇടിക്കുകയായിരുന്നു. ബൈക്ക് ബസിനടിയിൽപ്പെട്ടു. അപകടത്തിൽപ്പെട്ട ഇരുവരെയും ബസിനടിയിൽനിന്ന് നാട്ടുകാർ വലിച്ചെടുക്കുകയായിരുന്നു. ബേബി സംഭവ സ്ഥലത്തും വർഗീസ് മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. രാജേഷിനെയും അബ്‌ദുൾ നൗഫലിനെയും അന്വേഷണ ഉദ്യോസ്ഥനായിരുന്ന സിഐ പി ശ്രീകുമാർ സംഭവ ദിവസം അറസ്‌റ്റുചെയ്‌തു. ഒളിവിൽ പോയ ഒന്നാം പ്രതിയെ അതേമാസം 23നും അറസ്‌റ്റ് ചെയ്‌തു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ സജികുമാർ ഹാജരായി. Read on deshabhimani.com