ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഉപദേശകസമിതി രൂപീകരിക്കും



മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഉപദേശകസമിതി രൂപീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പരാതിക്കാരുമായും കരക്കാരുമായും ചർച്ചചെയ്‌തിരുന്നു. തുടർന്ന് ഉപദേശകസമിതി രൂപീകരിക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.  13 കരകളെ 13 രജിസ്‌റ്റേർഡ് മണ്ഡലങ്ങളായി തിരിക്കും. കരകളിലെ മുഴുവൻ വിശ്വാസികൾക്കും അംഗത്വം നൽകും. ഒരു മാസത്തിനുള്ളിൽ അംഗത്വവിതരണ പ്രവർത്തനം പൂർത്തിയാക്കും. 13 കരകൾ ഉൾപ്പെടുന്ന ഭൂപ്രദേശത്തെ ക്ഷേത്രത്തിന്റെ പ്രവർത്തനപരിധിയായി നിശ്ചയിക്കും. ഓരോ രജിസ്‌റ്റേർഡ് മണ്ഡലത്തിലെയും അംഗങ്ങളെ ക്ഷേത്രവളപ്പിൽ വിളിച്ച്‌ അസി. ദേവസ്വം കമീഷണർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, വരണാധികാരി എന്നിവരുടെ സാന്നിധ്യത്തിൽ ഓരോ കമ്മിറ്റി അംഗങ്ങളെയും സമവായത്തിലൂടെയോ നറുക്കെടുപ്പിലൂടെയോ തെരഞ്ഞെടുക്കും. തുടർന്ന്‌ തെരഞ്ഞെടുത്ത 13 കമ്മിറ്റി അംഗങ്ങളെ വിളിച്ചുകൂട്ടി അവരിൽനിന്ന്‌ സമവായത്തിലൂടെയോ നറുക്കെടുപ്പിലൂടെയോ പ്രസിഡന്റ്, വൈസ്‌പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കും. ദേവസ്വം ബോർഡംഗങ്ങളായ എ അജികുമാർ, ജി സുന്ദരേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News