ശബരിമല മേൽശാന്തി സമാജം വാർഷികം

ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ കൂട്ടായ്‌മയായ മേൽശാന്തി സമാജത്തിന്റെ വാർഷികം 
എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ കൂട്ടായ്‌മയായ മേൽശാന്തി സമാജത്തിന്റെ രണ്ടാമത് വാർഷികം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സമാജം പ്രസിഡന്റ്‌ ഏഴിക്കോട് ശശിനമ്പൂതിരി അധ്യക്ഷനായി. ജോബ് മൈക്കിൾ എംഎൽഎ മുഖ്യാതിഥിയായി.  തന്ത്രി കണ്ഠരര് രാജിവര്, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം എ അജികുമാർ, സമാജം സെക്രട്ടറി മാളികപ്പുറം മൈലക്കാട് രജികുമാർ, മുൻ മേൽശാന്തിമാരായ നീലമന പരമേശ്വരൻ നമ്പൂതിരി, ജി വിഷ്‌ണുനമ്പൂതിരി, ധനഞ്‌ജയൻ നമ്പൂതിരി, പന്തളം രാജപ്രതിനിധി നാരായണവർമ, സമൂഹമഠം പ്രസിഡന്റ്‌ എ മഹാദേവ അയ്യർ, ബി രാജശേഖരൻ, ലളിത രവീന്ദ്രനാഥ്, സുബ്രഹ്മണ്യ അയ്യർ, ഈറോഡ് എൻ രാജൻ, കമ്പള്ളി ശങ്കരൻ, വേണുഗോപാൽ, ഗോപാലകൃഷ്‌ണപെരിയോൻ, എൻ ദാമോദരൻ പോറ്റി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News