കെ കെ കുമാരന്റെ ഓർമ പുതുക്കി കെ വി ഷാജി രക്തസാക്ഷിദിനാചരണം ഇന്ന്
കഞ്ഞിക്കുഴി സിപിഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ കെ കുമാരന്റെ 21–-ാം ചരമവാർഷികദിനം ആചരിച്ചു. ശ്രീ ഭവനം ജങ്ഷന് സമീപം ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി ആർ നാസർ, ഏരിയാ സെക്രട്ടറി ബി സലിം, ജില്ലാ കമ്മിറ്റി അംഗം എസ് രാധാകൃഷ്ണൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി പി ദിലീപ്, വി ഉത്തമൻ, ഉദേഷ് യു കൈമൾ, എം സന്തോഷ് കുമാർ, എം പി സുഗുണൻ, ചെറുവാരണം ലോക്കൽ സെക്രട്ടറി കെ സുരജിത്ത് തുടങ്ങിയവർ പങ്കെടുത്തു. കെ വി ഷാജിയുടെ 40-‑ാം രക്തസാക്ഷി വാർഷികദിനം ശനിയാഴ്ച ചെറുവാരണത്ത് ആചരിക്കും. രാവിലെ എട്ടിന് പുഷ്പാർച്ചന. വൈകിട്ട് ആറിന് പോറ്റിക്കവലയിൽ അനുസ്മരണ സമ്മേളനം ആർ നാസർ ഉദ്ഘാടനംചെയ്യും. മൂന്നാമത് കെ വി ഷാജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾക്ക് ആർ നാസർ സമ്മാനം നൽകും. എൻ ആർ രാജീന്ദ് അധ്യക്ഷനാകും. Read on deshabhimani.com