ലഹരിവസ്‌തുക്കൾ ഉപയോഗിക്കുന്നവരെ ഒഴിവാക്കണം



  ആലപ്പുഴ മത്സരവള്ളങ്ങളിൽ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്‌തുക്കൾ ഉപയോഗിക്കുന്നവരെ നിർബന്ധമായും ടീമിൽനിന്ന് ഒഴിവാക്കണമെന്ന്‌ നിർദേശം. ചുണ്ടൻവള്ളത്തിൽ ഇതരസംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. ഇതിന് വിരുദ്ധമായി തുഴഞ്ഞാൽ ആ വള്ളത്തിനെ അയോഗ്യരാക്കും. നെഹ്‌റുട്രോഫി വള്ളംകളിക്ക്‌ മുന്നോടിയായി ആലപ്പുഴ വൈഎംസിഎ ഹാളിലെ ക്യാപ്റ്റൻസ് ക്ലിനിക്കിലാണ് ഇത്‌ സംബന്ധിച്ച നിർദേശം നൽകിയത്. കലക്‌ടർ അലക്‌സ്‌ വർഗീസ് ക്ലിനിക്ക് ഉദ്ഘാടനംചെയ്‌തു. പരിപാടിയിൽ ജലോത്സവത്തിന്റെ നിബന്ധനകളും നിർദേശങ്ങളും വിശദമാക്കുകയും ടീമുകളെ പരിചയപ്പെടുത്തുകയുംചെയ്‌തു. ചീഫ് കോ–-ഓർഡിനേറ്റർ സി കെ സദാശിവൻ അധ്യക്ഷനായി.  പരിശീലനം നിർബന്ധം ക്യാപ്റ്റൻസ് ക്ലിനിക്കിൽ പങ്കെടുക്കാത്തവരുടെ ബോണസ്‌ 50% കുറയ്‌ക്കും. വള്ളങ്ങളുടെ പരിശീലനം അഞ്ച്‌ ദിവസത്തിൽ കുറയാൻ പാടില്ല. കുറഞ്ഞാൽ ബോണസിൽ മൂന്നിൽ ഒന്ന് കുറയ്‌ക്കും.  ചുണ്ടൻവള്ളങ്ങളിൽ 75 തുഴക്കാരിൽ കുറയാനും 95 തുഴക്കാരിൽ കൂടാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതൽ 60 തുഴക്കാർ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി എ ഗ്രേഡ് 45 മുതൽ 60 വരെ തുഴക്കാർ, ഇരുട്ടുകുത്തി ബി ഗ്രേഡ് 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി സി ഗ്രേഡ് 25 താഴെ തുഴക്കാർ, ചുരുളൻ 25 മുതൽ 35 വരെ തുഴക്കാർ. (തെക്കനോടി വനിതാ വള്ളത്തിൽ 30 ൽ കുറയാത്ത തുഴക്കാർ ) കയറണം. ഈ തുഴക്കാർക്ക് പുറമേ നിലക്കാരും, പങ്കായക്കാരും ഉണ്ടാകണം. ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ പകൽ 11ന്‌ ആരംഭിക്കും. 12.30ന് അവസാനിക്കും. ചുണ്ടൻവളങ്ങളുടെ ഹീറ്റ്സിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിക്കും. Read on deshabhimani.com

Related News