ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു
-----------ആലപ്പുഴ ആഗസ്‌ത് 10-ന് പുന്നമടക്കായലിൽ നടക്കുന്ന 70–--ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വൈഎംസിഎ ഹാളിൽ നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി സബ് കലക്ടർ സമീർ കിഷൻ ഉദ്ഘാടനംചെയ്‌തു. 19 ചുണ്ടൻ വള്ളമടക്കം 74 വള്ളമാണ് ഇത്തവണ മത്സരത്തിനുള്ളത്. ഹീറ്റിസിൽ മികച്ച സമയം കുറിക്കുന്ന നാല് വള്ളമാണ് ഫൈനലിൽ മാറ്റുരയ്‌ക്കുക. എൻടിബിആർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ കെ കെ ഷാജു, ആർ കെ കുറുപ്പ്, എസ് എം ഇക്ബാൽ, എ വി മുരളി, എം വി ഹൽത്താഫ്, കെ എം അഷറഫ്, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർമാൻ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ എം സി സജീവ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com