അമൃതം ഗമയ പ്രകാശിപ്പിച്ചു
ആലപ്പുഴ നർത്തകിയും അഭിനേത്രിയുമായ അമൃതം ഗോപിനാഥിന്റെ ഏഴരപ്പതിറ്റാണ്ട് നീളുന്ന കലാജീവിതാനുഭവങ്ങൾ പറയുന്ന ജീവചരിത്രഗന്ഥം ‘അമൃതം ഗമയ’ മന്ത്രി വീണാ ജോർജ് പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങളിൽ മന്ത്രിയിൽനിന്ന് ആദ്യപ്രതി അമൃതം ഗോപിനാഥിന്റെ സഹോദരി ജയശ്രീ സൗഭഗം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ഗ്രന്ഥകാരൻ ബി ജോസുകുട്ടി പുസ്‌തകം പരിചയപ്പെടുത്തി. ചിക്കൂസ് ശിവൻ, ഡോ. ഷംല ഹലീമ, ആര്യാട് ഭാർഗവൻ, സംഗീത മേനോൻ, സബിത മേനോൻ, സന്ധ്യ രമേശ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com