തൊഴിലാളികൾക്ക് സി ക്ലാസ് ലൈസന്‍സ് നല്‍കണം
ചേർത്തല അഞ്ചുവർഷം പൂർത്തീകരിച്ച തൊഴിലാളികൾക്ക് എഴുത്തുപരീക്ഷ അടിസ്ഥാനമാക്കി സി ക്ലാസ് ലൈസൻസ് നൽകണമെന്ന് കേരള ഇലക്‌ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് പി കെ ബെന്നി അധ്യക്ഷനായി. ഉൽപ്പന്നപ്രദർശനം സംസ്ഥാന ക്ഷേമഫണ്ട് സെക്രട്ടറി കെ എച്ച് മേരീദാസ് ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി വി ഗോപകുമാരൻനായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി തോമസ് കെ കുര്യാക്കോസ് മരണാനന്തരസഹായം വിതരണംചെയ്‌തു. എം ജയകുമാർ, കെ ബിജു, ഡി സുരേഷ്, എ അജി എന്നിവർ സംസാരിച്ചു. വി ഗോപകുമാരൻനായർ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്‌തു. പി കെ ബെന്നി അധ്യക്ഷനായി. സെക്രട്ടറി കെ ബിജു പ്രവർത്തനറിപ്പോർട്ടും ജി ഗോപകുമാർ കണക്കും അവതരിപ്പിച്ചു. എം കെ ചന്ദ്രൻനായർ, വർഗീസ് തോമസ്, എസ് സുജിത്ത്, എസ് സംഗീത്, സി എക്‌സ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം ജയകുമാർ(പ്രസിഡന്റ്), കെ ബിജു(സെക്രട്ടറി), ജി ഗോപകുമാർ(ട്രഷറർ). Read on deshabhimani.com