ഡിആർഇയു വിജയത്തിന്
ആഹ്വാനവുമായി കൺവൻഷൻ

ഡിആർഇയു ആലപ്പുഴ ബൂത്ത് കൺവൻഷൻ സിഐടിയു 
ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ ട്രേഡ് യൂണിയൻ അംഗീകാരത്തിനായി ഹിതപരിശോധനയ്ക്ക്‌ മുന്നോടിയായി ചേർന്ന ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ (ഡിആർഇയു) ആലപ്പുഴ ബൂത്ത് കൺവൻഷൻ  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. ഡിആർഇയു ആലപ്പുഴ ബൂത്ത്‌ കമ്മിറ്റി ചെയർമാൻ ജോസഫ്‌ മാർട്ടിൻ അധ്യക്ഷനായി. ദീപാ ദിവാകരൻ, കെ എം അനിൽകുമാർ, സി വിധു, സി ഡി രാജു എന്നിവർ സംസാരിച്ചു. ടി രമേശ്‌ ബാബു സ്വാഗതവും എസ്‌ ശ്യാംലാൽ നന്ദിയും പറഞ്ഞു. റെയിൽവേ തൊഴിലാളികളുടെ ജനാധിപത്യ അവകാശം തിരിച്ചുപിടിക്കാൻ രണ്ടുവർഷം ഡിആർഇയു നടത്തിയ നിയമപോരാട്ടങ്ങളുടെ ഫലമായാണ്‌ 11 വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഹിതപരിശോധന ഡിസംബർ 4,5, 6 തീയതികളിൽ നടത്തുന്നത്‌. ഹിതപരിശോധനയിൽ ഡിആർഇയുവിനെ വിജയിപ്പിക്കണമെന്ന്‌ കൺവൻഷൻ അഭ്യർഥിച്ചു.   Read on deshabhimani.com

Related News