ക്യൂബയ്‌ക്കെതിരായ ഉപരോധം പിൻവലിക്കണം: സിഐടിയു

ക്യൂബയ്ക്ക് എതിരായ ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ അമേരിക്ക ക്യൂബയ്‌ക്കെതിരെ ഏർപ്പെടുത്തിയ സാമ്പത്തികവും വാണിജ്യപരവുമായ ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ലോകമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ സിഐടിയു ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ കൂട്ടായ്‌മ സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം എം എം ഷെരീഫ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെ ജയകുമാർ, കെ നസീമ, ഷീന സജി, എസ് സുരേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News