ലാബുകളുടെ കൊള്ള അവസാനിപ്പിക്കണം: ഡിവൈഎഫ്ഐ
ആലപ്പുഴ നവജാതശിശുവിന് ഗുരുതര വൈകല്യങ്ങളുണ്ടായ സാഹചര്യത്തിൽ ഡിവൈഎഫ്‌ഐ സ്വകാര്യ ലാബുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സാധാരണക്കാരെ ചൂഷണംചെയ്യുന്ന ലാബുകളുടെ കൊള്ള അവസാനിപ്പിക്കുക, സ്വകാര്യ സ്‌കാനിങ് ലാബുകളിലെ പരിശോധന കൃത്യമാണോ എന്ന് ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി മിഡാസ്, ശങ്കേഴ്‌സ് എന്നീ സ്വകാര്യ ലാബുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് സെക്രട്ടറി ജി ശ്രീജിത്ത്, പ്രസിഡന്റ് കുര്യൻ, ട്രഷറർ നിതിൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com