മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും ആദരിച്ചു

അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ മുൻ ഏരിയ സെക്രട്ടറി ജി പ്രഭാകരനെ 
സി എസ് സുജാത ആദരിക്കുന്നു


  അമ്പലപ്പുഴ മുതിർന്ന നേതാക്കൾക്കും പ്രവർത്തകർക്കും വേദിയിൽ ആദരവ്‌ നൽകി സമ്മേളനം. സിപിഐ എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിലാണ് ആദ്യകാല നേതാക്കളെയും പ്രവർത്തകരെയും ആദരിച്ചത്‌. മുൻ ഏരിയ സെക്രട്ടറി ജി പ്രഭാകരൻ, ഏരിയ കമ്മിറ്റിയംഗങ്ങളായിരുന്ന പി ഗോപാലകൃഷ്‌ണൻ, എം ആർ രാജപ്പൻ, എം എം പണിക്കർ, പി കെ കുഞ്ഞപ്പൻ, എൻ എ ഷംസുദ്ദീൻ, പി കെ രതി ഉൾപ്പടെ 40 പേർക്കാണ് ഓരോരുത്തരുടെയും ചിത്രങ്ങൾ ആലേഖനംചെയ്‌ത മൊമന്റോ ഉൾപ്പടെയുള്ളവ നൽകി ആദരിച്ചത്. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി രാജമ്മ, എച്ച് സലാം എംഎൽഎ, ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ എന്നിവരാണ് ആദരമർപ്പിച്ചത്. Read on deshabhimani.com

Related News