സിപിഐ എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന് ആവേശത്തുടക്കം

സിപിഐ എം അമ്പലപ്പുഴ ഏരിയ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു


അമ്പലപ്പുഴ സിപിഐ എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന് ജി ശിവശങ്കരൻ നഗറിൽ (പറവൂർ ഇ എം എസ് കമ്യൂണിറ്റി ഹാൾ) ഉജ്വല തുടക്കം. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. ശനി വൈകിട്ട് ചുവപ്പുസേനാ മാർച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും. വെള്ളിയാഴ്‌ച രാവിലെ പ്രതിനിധികൾ പ്രകടനമായെത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുതിർന്ന അംഗം പി ഗോപാലകൃഷ്ണൻ പതാകയുയർത്തി. കെ മോഹൻകുമാർ രക്തസാക്ഷി പ്രമേയവും സി ഷാംജി, വി കെ ബൈജു, പി ജി സൈറസ് എന്നിവർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി കെ ബൈജു (കൺവീനർ), എ പി ഗുരുലാൽ, അജ്മൽഹസൻ, ഗീതാ ബാബു എന്നിവരാണ് പ്രസീഡിയം. സ്വാഗത ഗാനാലാപനത്തോടെ പ്രതിനിധികളെ വരവേറ്റു. ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു.  ആദ്യകാല നേതാക്കളേയും പ്രവർത്തകരെയും ആദരിച്ചു. എ ഓമനക്കുട്ടൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. കെ പ്രസാദ്, ജി രാജമ്മ, എച്ച് സലാം എംഎൽഎ, പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ആർ രാഹുൽ എന്നിവർ പങ്കെടുത്തു. ഉച്ചക്ക്‌ ശേഷം പൊതുചർച്ച നടന്നു. സമ്മേളനം ശനിയാഴ്ചയും തുടരും. മറുപടിക്ക്‌ ശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട് നാലിന് അറവുകാട് ക്ഷേത്രത്തിന് തെക്കുഭാഗത്തെ കണ്ണമ്പള്ളി നഗറിൽ നിന്ന് പ്രകടനവും ചുവപ്പുസേനാ മാർച്ചും ആരംഭിക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് തെക്കുവശം) ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം കൂടിയായ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർമാൻ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും.   Read on deshabhimani.com

Related News