കാക്കയായി മിഖിൽ; കതിരില്‍ കീർത്തന
കായംകുളം ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ആദ്യദിനം അരങ്ങിൽ തിളങ്ങി മിഖിലും കീർത്തനയും. ഹൈസ്‌കൂൾ വിഭാഗം നാടക മത്സരത്തിലാണ് മിന്നും പ്രകടനത്തിലുടെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. കുടിയൊഴിപ്പിക്കൽ പ്രമേയമാക്കിയ ‘കൂടെവിടെ’ നാടകത്തിൽ കാക്കയായി വേഷമിട്ടാണ് തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ മിഖിൽ തോമസ് മികച്ച നടനായത്. ലൗലി ഷാജി ചിട്ടപ്പെടുത്തിയ നാടകത്തിന് ബി ഗ്രേഡ് ലഭിച്ചു. ജില്ലതലത്തിൽ ആദ്യമായാണ് മിഖിൽ അരങ്ങിലെത്തുന്നത്. ആലപ്പുഴ ജില്ലാക്കോടതി വാർഡിൽ കൂലിപ്പണിക്കാരനായ പി വി തോമസിന്റെയും ബ്യൂട്ടീഷ്യനായ കൊംസീതയുടെയും മകനാണ് മിഖിൽ. ഒന്നാം സ്ഥാനത്തെത്തിയ ചേർത്തല ഗവ.ഗേൾസ് എച്ച്‌എസ്‌എസിന്റെ ‘പാടുന്ന കാട്' എന്ന നാടകത്തിൽ കേന്ദ്ര കഥാപാത്രമായ കതിരിനെ അവതരിപ്പിച്ച് പത്താം ക്ലാസുകാരി കീർത്തന ബി വിനോദ് മികച്ച നടിയായി. ചേർത്തല ബാറിൽ അഭിഭാഷകരായ ഡി വിനോദിന്റെയും ബിൻസിമോളുടെയും മകളാണ് കീർത്തന. Read on deshabhimani.com