അയ്യൻകാളി ജന്മദിനാഘോഷം

മുതുകുളം ബ്രദേഴ്സ് ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച അയ്യൻകാളി ജന്മദിനാഘോഷം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം 
കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു


കാർത്തികപ്പള്ളി  മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യൻകാളി ജന്മദിനാഘോഷം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാലാ വൈസ്‌പ്രസിഡന്റ് കെ ശ്രീകൃഷ്‌ണകുമാർ അധ്യക്ഷനായി. സെക്രട്ടറി എസ് മഹാദേവൻപിള്ള, ലൈബ്രേറിയൻ സ്‌നേഹ എസ് പിള്ള, റിച്ചാർഡ് അലോഷ്യസ്, വി സുദർശനൻപിള്ള, സുമ ഷാജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News