പുലിയൂരിലെല്ലാവരും ഡിജിറ്റൽ സാക്ഷരർ; ജില്ലയിൽ ആദ്യം
മാന്നാർ ജില്ലയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ പഞ്ചായത്തെന്ന നേട്ടവുമായി പുലിയൂർ പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടായിരത്തിലധികം പേർക്ക് പരിശീലനം നൽകിയിരുന്നു. 789 പേർക്ക് കൂടി പരിശീലനം നൽകിയാണ് ഈ നേട്ടം കൈവരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ പ്രഖ്യാപനം നടത്തി. സരിത ഗോപൻ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ഇന്ദിര ശശീന്ദ്രൻ, രതി സുഭാഷ്, എം സി വിശ്വൻ, സെക്രട്ടറി പി എം ഷൈലജ, സി ഡി എസ് ചെയർപേഴ്ൺ ഗീത നായർ, സാക്ഷരത പ്രേരക് റാണി എന്നിവർ സംസാരിച്ചു. മുതിർന്ന പഠിതാവ് ദേവകി ഗോപിക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. Read on deshabhimani.com