സാഗര സഹകരണ ആശുപത്രിയിൽ 4 ഡയാലിസിസ് യന്ത്രങ്ങൾ കൂടി
അമ്പലപ്പുഴ സാഗര സഹകരണ ആശുപത്രിയിൽ എച്ച് സലാം എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ച് സ്ഥാപിച്ച രണ്ട് ഡയാലിസിസ് യന്ത്രങ്ങളുടെയും അമ്പലപ്പുഴ കുടുംബവേദി സാംസ്കാരിക സംഘടന സൗജന്യമായി നൽകിയ രണ്ട് ഡയാലിസിസ് യന്ത്രങ്ങളുടെയും പ്രവർത്തനം ആരംഭിച്ചു. എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഡോ. എൻ അരുൺ അധ്യക്ഷനായി. കുടുംബവേദി ചെയർമാൻ ആർ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. സി രാധാകൃഷ്ണൻ, ഡോ. റോയ് ബി ഉണ്ണിത്താൻ, ദേവരാജൻ, രാജൻ, കെ ചന്ദ്രമോഹൻനായർ, ഡോ. കെ പി ദീപ, ടി കെ ഗോപാലകൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. Read on deshabhimani.com