കേന്ദ്ര അവഗണനയ‍്ക്കെതിരെ 
കെഎസ്‌ടിഎ ധർണ

കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ 
സംസ്ഥാന സെക്രട്ടറി എ നജീബ് ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക അവഗണന അവസാനിപ്പിക്കുക, കേന്ദ്രാവിഷ്കൃതപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം അടിയന്തരമായി അനുവദിക്കുക, കേന്ദ്രബജറ്റിൽ വിദ്യാഭ്യാസത്തിനുള്ള വിഹിതം വർധിപ്പിക്കുക,  ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കെഎസ്‌ടിഎ സായാഹ്ന ധർണ സംഘടിപ്പിച്ചു. ആലപ്പുഴയിൽ സംസ്ഥാന സെക്രട്ടറി എ നജീബ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം സിന്ധു അധ്യക്ഷയായി. സെക്രട്ടറി പി ഡി ജോഷി, ജിജോ ജോസഫ്‌, എസ്‌ സത്യജ്യോതി, ജെ എ അജിമോൻ, കെ എം ജോസഫ്‌ മാത്യു, എസ്‌ ജൂലി, ടി ജെ അജിത്ത്‌, പി കെ ഉമാനാഥൻ, എൻ ആർ സീത, ആർ സതീഷ്‌ കൃഷ്ണ, ഗോപീ കൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News