എം ആറിന്‌ ആയിരങ്ങളുടെ ആദരാഞ്ജലി

പ്രൊഫ. എം ആർ രാജശേഖരന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ 
പുഷ്പചക്രം അർപ്പിക്കുന്നു


 കായംകുളം    സിപിഐ എം നേതാവ് പ്രൊഫ.എം ആർ രാജശേഖരന് ആദരാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് എം ആർ വിട വാങ്ങിയത്.      മൃതദേഹം വെള്ളിയാഴ്ച രാവിലെ മരുതനാട്ട് രാഗത്തിൽ എത്തിച്ചു .വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജാൻ, ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ഗാനകുമാർ, എൻ ശിവദാസൻ, ഷെയ്ക് പി ഹാരീസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി അബിൻഷാ, എസ് നസിം, എസ് ആസാദ്, ജി ശ്രീനിവാസൻ ,കെ പി മോഹൻദാസ്, ലോക്കൽ സെക്രട്ടറി ആർ മധു എന്നിവർ ചേർന്ന് രക്തപതാക പുതപ്പിച്ചു.      സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ പ്രസാദ്, എ മഹേന്ദ്രൻ ,ജി ഹരിശങ്കർ, ജി രാജമ്മ, എം സത്യപാലൻ, എംഎൽഎമാരായ എച്ച് സലാം, യു പ്രതിഭ, എം എസ് അരുൺകുമാർ, മുൻ എംഎൽഎ സി കെ സദാശിവൻ ,ഡി ലക്ഷ്‌മണൻ, നഗരസഭാധ്യക്ഷ പി ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ് പവനനാഥൻ, സി സുധാകരകുറുപ്പ്, എൽ ഉഷ, എൽഡിഎഫ് നേതാക്കളായ എൻ സുകുമാരപിള്ള, എ ഷാജഹാൻ, ലിയാക്കത്ത് പറമ്പി, ജയറാം, ഐ ഷിഹാബുദ്ദീൻ, സക്കീർ മല്ലംഞ്ചേരി ,കെ മോഹനൻ, എൻ സത്യൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇ സമീർ ,എ ജെ ഷാജഹാൻ, പലമുറ്റത്ത് വിജയകുമാർ, ബാർ അസോസിയേഷൻ ഭാരവാഹികളായ വി ബോബൻ, എച്ച് സുനി, ഡിവൈഎസ്‌പി ബി ബാബുക്കുട്ടൻ തുടങ്ങിയ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു.ദേശാഭിമാനിയ്ക്ക് വേണ്ടി ന്യൂസ് എഡിറ്റർ ലെനി ജോസഫ് റീത്ത് സമർപ്പിച്ചു. Read on deshabhimani.com

Related News