കരുത്താർജിച്ച് ഏരിയ സമ്മേളനങ്ങളിലേക്ക്
ആലപ്പുഴ സമൂഹത്തിൽ സജീവമായി ഇടപെട്ടും ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളിൽ കൈത്താങ്ങായും ജനപക്ഷ രാഷ്‌ട്രീയ നിലപാടുകൾ സ്വീകരിച്ചും നേരിനായി നിരന്തരം പോരാടുന്ന സിപിഐ എമ്മിന്റെ ജില്ലയിലെ സംഘടനാ സമ്മേളനം ജീവസ്സുറ്റ ചർച്ചകളിലൂടെ കരുത്താർജിച്ച് അടുത്തഘട്ടത്തിലേക്ക്. 24–-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജില്ലയിലെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി നവംബർ മുതൽ ഏരിയ സമ്മേളനങ്ങൾ ആരംഭിക്കും. നവംബർ രണ്ട് മുതൽ ഡിസംബർ എട്ട് വരെയുള്ള ദിവസങ്ങളിലായി ജില്ലയിലെ 15 ഏരിയ സമ്മേളനങ്ങളും പൂർത്തിയാക്കും. 2700ലേറെ ബ്രാഞ്ച് സമ്മേളനങ്ങളും 157 ലോക്കൽ സമ്മേളനങ്ങളും ചേർന്ന് സമരസംഘടനാ പ്രവർത്തനങ്ങൾ പരിശോധിച്ചും ശക്തിദൗർബല്യങ്ങൾ കണ്ടറിഞ്ഞും തിരുത്തിയുമാണ് മുന്നേറുന്നത്. 2025 ജനുവരി 10,11,12 തീയതികളിൽ ഹരിപ്പാടാണ് ജില്ലാ സമ്മേളനം. ഏരിയയും സമ്മേളന തീയതിയും ഉദ്‌ഘാടകരും: ഹരിപ്പാട്: നവംബർ രണ്ട്, മൂന്ന്. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ. ആലപ്പുഴ: നവംബർ അഞ്ച്, ആറ്. സജി ചെറിയാൻ. പൊതുസമ്മേളനം ആറിന്. ജില്ലാ സെക്രട്ടറി ആർ നാസർ. മാരാരിക്കുളം: നവം.ഏഴ്, എട്ട്. ആർ നാസർ. പൊതുസമ്മേളനം എട്ടിന്. സജി ചെറിയാൻ. കുട്ടനാട്: നവം.14, 15. സജി ചെറിയാൻ. പൊതുസമ്മേളനം 15ന്. ആർ നാസർ. കാർത്തികപ്പള്ളി: നവം.19, 20. സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു. പൊതുസമ്മേളനം 20ന്. കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക്. ചേർത്തല: നവം. 21, 22. സി ബി ചന്ദ്രബാബു. പൊതുസമ്മേളനം 22ന്. സജി ചെറിയാൻ. മാന്നാർ: നവം. 23, 24. ആർ നാസർ. പൊതുസമ്മേളനം 24ന്. സി എസ് സുജാത. അരൂർ: നവം. 24, 25. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത. പൊതുസമ്മേളനം 25ന്. സജി ചെറിയാൻ. കഞ്ഞിക്കുഴി: നവം. 25, 26. സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ. പൊതുസമ്മേളനം 26ന്. ടി എം തോമസ് ഐസക്. ചാരുംമൂട്: നവം.27, 28. സി ബി ചന്ദ്രബാബു. പൊതുസമ്മേളനം 28ന്. പുത്തലത്ത് ദിനേശൻ. അമ്പലപ്പുഴ നവം. 29, 30. സി എസ് സുജാത. പൊതുസമ്മേളനം 30ന്. സജി ചെറിയാൻ. ചെങ്ങന്നൂർ: ഡിസംബർ ഒന്ന്, രണ്ട്. ഉദ്‌ഘാടനം സി എസ് സുജാത. പൊതുസമ്മേളനം രണ്ടിന്. ഉദ്‌ഘാടനം സജി ചെറിയാൻ. തകഴി: ഡിസം. മൂന്ന്, നാല്. സി ബി ചന്ദ്രബാബു. പൊതുസമ്മേളനം നാലിന്. സജി ചെറിയാൻ. മാവേലിക്കര: ഡിസം. അഞ്ച്, ആറ്. ആർ നാസർ. പൊതുസമ്മേളനം ആറിന്. സജി ചെറിയാൻ. കായംകുളം: ഡിസം. ഏഴ്, എട്ട്. ആർ നാസർ. പൊതുസമ്മേളനം എട്ടിന്. സി എസ് സുജാത. Read on deshabhimani.com