വിങ്ങലോടെ ക്യാമ്പസ്: മെഡിക്കൽ വിദ്യാർഥികളുടെ പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ



ആലപ്പുഴ > ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട് മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ തുടങ്ങി. പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. പൊതുദർശനത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.​ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി പ്രസാദ് എന്നിവർ അന്ത്യോപചാരമർപ്പിച്ചു. ആലപ്പുഴ ദേശീയപാതയിൽ കളർകോട് നടന്ന വാഹനാപകടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളായ ദേവനന്ദൻ (മലപ്പുറം), ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ), മുഹമ്മദ്‌ ഇബ്രാഹിം (ലക്ഷദ്വീപ്‌) എന്നിവരാണ്‌ മരിച്ചത്. ഇന്നലെ രാത്രി 9.30നായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന്‌ കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ആലപ്പുഴ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർഥികളായ കൃഷ്‌ണദേവ് (ചേർത്തല), ആനന്ദ് (കൊല്ലം), ആൽവിൻ (എടത്വാ), മുഹ്സിൻ (കൊല്ലം), ഗൗരിശങ്കർ (തൃപ്പൂണിത്തുറ) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. Read on deshabhimani.com

Related News