സിയാൽ എയ്റോ ലോഞ്ച് ഇന്ന് സമർപ്പിക്കും
കൊച്ചി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘0484 എയ്റോ ലോഞ്ചി’ന്റെ ഉദ്ഘാടനം ഞായർ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഏഴ് മെഗാ പദ്ധതികളിൽ നാലാമത്തേതാണിത്. മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് യാത്രക്കാർക്ക് ലഭിക്കുക. വിമാനത്താവളത്തിന്റെ സുരക്ഷാമേഖലയ്ക്ക് പുറത്തായതിനാൽ സന്ദർശകർക്കും ലോഞ്ച് സൗകര്യം ഉപയോഗിക്കാം. ആഭ്യന്തര-, അന്താരാഷ്ട്ര ടെർമിനലുകൾക്കുസമീപമാണ് ലോഞ്ച്. അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 37 റൂമുകൾ, നാല് സ്യൂട്ടുകൾ, മൂന്ന് ബോർഡ് റൂമുകൾ, രണ്ട് കോൺഫറൻസ് ഹാൾ, കോ–--വർക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്റോറന്റ്, സ്പാ, പ്രത്യേക കഫേ ലോഞ്ച് എന്നിവ ഇതിൽ ഒരുക്കിയിട്ടുണ്ട്. റഗുലേറ്ററി അതോറിറ്റികളുടെ അനുമതി ലഭിക്കുന്നമുറയ്ക്ക് പ്രവർത്തനം ആരംഭിക്കും. സിയാൽ ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രി കെ രാജൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ വിശിഷ്ടാതിഥികളാകും. Read on deshabhimani.com