കുടിവെള്ളക്ഷാമം: പറവൂരിൽ
ഇന്ന്‌ സിപിഐ എം സമരം



പറവൂർ നഗരസഭാപ്രദേശങ്ങളിലെ ജനങ്ങൾ അഞ്ചുദിവസമായി നേരിടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ ചൊവ്വ രാവിലെ പത്തിന്‌ ജല അതോറിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തും. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനും നഗരസഭാ ഭരണനേതൃത്വവും ഇടപെടുന്നില്ലെന്ന്‌ ആരോപിച്ചാണ് സമരം. തിങ്കളാഴ്‌ച നഗരസഭാ കൗൺസിൽ യോഗത്തിലും എൽഡിഎഫ് അംഗങ്ങൾ വിഷയം ഉന്നയിച്ചു. കഴിഞ്ഞദിവസം ജല അതോറിറ്റി അസിസ്റ്റന്റ്‌ എക്സിസിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ ഭരണ, പ്രതിപക്ഷ കൗൺസിലർമാർ സമരം നടത്തിയിരുന്നു. കുടിവെള്ളക്കുഴലിലെ പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്നും അതുവരെ ടാങ്കറുകളിൽ വെള്ളമെത്തിക്കുമെന്നുമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ, പല വാർഡുകളിലും ടാങ്കറിൽ വെള്ളമെത്തിയിട്ടില്ലെന്ന് എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. നഗരസഭാ അധ്യക്ഷ കൃത്യമായ മറുപടി നൽകാത്തതിനാൽ എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിനുമുന്നിൽ കുത്തിയിരിപ്പുസമരം നടത്തി. കെ ജെ ഷൈൻ, എൻ ഐ പൗലോസ്, എം കെ ബാനർജി, ഇ ജി ശശി, ജ്യോതി ദിനേശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News