രാജേന്ദ്രപ്രസാദി​ന്റെ സ്മരണാര്‍ഥമുയര്‍ന്നു
 സ്മാര്‍ട്ട് അങ്കണവാടി



കളമശേരി ഏലൂർ നഗരസഭ 23–--ാം വാർഡിൽ പാലപ്പറമ്പിൽ മീനാക്ഷിയമ്മ, മകന്‍ കേട്ടേത്ത് രാജേന്ദ്രപ്രസാദി​ന്റെ സ്മരണാര്‍ഥം കൈമാറിയ സ്ഥലത്ത് നിർമിച്ച സ്മാർട്ട് അങ്കണവാടി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 3.40 സെ​ന്റാണ് അങ്കണവാടിക്കായി മീനാക്ഷിയമ്മ നഗരസഭയ്‌ക്ക് നൽകിയത്. ഏലൂർ നഗരസഭ 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവിടെ 870 ചതുരശ്രയടിയിൽ സ്മാർട്ട് അങ്കണവാടിയും ചുറ്റുമതിലും നിർമിച്ചത്. നഗരസഭാ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി.‌ രാജേന്ദ്ര​ന്റെ സഹോദരൻ സന്തോഷ് മുഖ്യാതിഥിയായി. അങ്കണവാടിയിൽ എയർകണ്ടീഷൻ സൗകര്യമൊരുക്കിനൽകുമെന്ന് സന്തോഷ് പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത് 22, 23 വാർഡുകളിലെ അങ്കണവാടി കുട്ടികൾക്കായി 40 പുസ്തകങ്ങളടങ്ങിയ സെറ്റ് മന്ത്രിക്ക് കൈമാറി. ഏലൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, സ്ഥിരംസമിതി അധ്യക്ഷരായ പി എ ഷെറീഫ്, വി എ ജെസി, നിസി സാബു, കെ എ മാഹിൻ, ഐസിഡിഎസ് സൂപ്പർവൈസർ കെ ജി രാജി തുടങ്ങിയവർ സംസാരിച്ചു Read on deshabhimani.com

Related News