രുചിവൈവിധ്യവുമായി കൊങ്കണി ഭക്ഷ്യമേള



കൊച്ചി ‘സംഗട്ടെയ് എയ്യായ് മൊഗ്ഗാന് ഹയ്യായ്’ (എല്ലാവരും വരൂ, സ്നേഹത്തോടെ കഴിക്കൂ) എന്ന്‌ കൊങ്കണിയിൽ ക്ഷണിച്ച്‌ വേറിട്ട രുചി വിളമ്പി കൊങ്കണി ഭക്ഷ്യമേള. എറണാകുളം ടിഡി റോഡിലെ ഗുണപൈ സ്കൂളിലാണ്‌ കൊങ്കണി ഭാഷ സംസാരിക്കുന്ന എറണാകുളത്തെ അമ്മമാരുടെ കൂട്ടായ്മ ഭക്ഷ്യ, ഓണം വിപണനമേള സംഘടിപ്പിച്ചത്‌. അരി, മുളക്, മഞ്ഞൾ എന്നിവ ചേർത്ത് ആവിയിൽ പുഴുങ്ങി ഉണ്ടാക്കുന്ന പത്രവട (ചേമ്പിലയപ്പം), തേങ്ങാപാൽ, അരി, ശർക്കര, നെയ്യ് ചേർത്ത് വിഭവമായ ഉണ്ട്യാ ഹീരി, ചെവ്ളിയേ പായ്സു (വൻ പയർ പായസം), സാബു ധാന വട (ചൗവ്വരി, ഉരുളക്കിഴങ്ങ്, മുളക് ചേർത്തത്) വിവിധ കൊണ്ടാട്ടങ്ങളായ തെണ്ടുളെ, ബെണ്ഡെ, കാറാത്തെ, മിട്ക്കിനാഗ് തുടങ്ങിയ വിഭവങ്ങൾ മേളയിൽ ഒരുക്കിയിരുന്നു. വിവിധയിനം ചിപ്‌സും തുണിത്തരങ്ങളും മേളയിലെ ആകർഷണങ്ങളായിരുന്നു. Read on deshabhimani.com

Related News