ബിഎസ്‌സി കംപ്യൂട്ടർ സയൻസ് എൽഎൽബി ; കുസാറ്റിൽ ആദ്യ ബാച്ചിന്‌ ഇന്ന്‌ തുടക്കം



കളമശേരി രാജ്യത്ത് ആദ്യമായി പഞ്ചവത്സര ഇരട്ട ബിരുദ കോഴ്സായ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, എൽഎൽബി (ഓണേഴ്സ്) കുസാറ്റിൽ തിങ്കളാഴ്ച ആരംഭിക്കും. പ്രൊഫ. എൻ ആർ മാധവമേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോൾസ് (ഐസിഇആർപി) ആരംഭിച്ച കോഴ്സിന് വലിയ പിന്തുണയാണ്‌ ലഭിച്ചത്‌. ഇന്ത്യൻ ബാർ കൗൺസിൽ അംഗീകാരമുള്ള കോഴ്സിൽ കുസാറ്റ് പ്രവേശനപരീക്ഷയിലെ ആദ്യ റാങ്കുകാർ പ്രവേശനം നേടിയിട്ടുണ്ട്‌. രാജ്യത്ത് ചില സർവകലാശാലകളിൽ ബിഎസ്‌സി, എൽഎൽബി പഞ്ചവത്സര കോഴ്സുണ്ടെങ്കിലും ആദ്യമായാണ് കംപ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷനുള്ള എൽഎൽബി കോഴ്സ് ആരംഭിക്കുന്നത്‌. കംപ്യൂട്ടർ സയൻസ് വിഷയമായി പഠിച്ച് പ്ലസ്ടു പാസായവർക്കാണ് അവസരം. പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകൾ നിയമരംഗത്ത് പ്രയോഗിക്കാൻ അവസരം നൽകുന്നതാണ് പുതിയ കോഴ്സെന്ന് ഐസിഇആർപി ഡയറക്ടർ ഡോ. എ വാണി കേസരി പറഞ്ഞു. പ്രഥമ ബാച്ച് തിങ്കൾ രാവിലെ ഒമ്പതിന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്‌ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ അധ്യക്ഷനാകും. Read on deshabhimani.com

Related News