സഹ. സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് ; കോൺഗ്രസ് നേതാവിനെ 
പാർടി പുറത്താക്കി



കോതമംഗലം സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കോൺഗ്രസ് നേതാവിനെ പാർടി പുറത്താക്കി. കോൺഗ്രസ് ഭരിക്കുന്ന കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ–--ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രസിഡന്റ് കെ എ സിബിയെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാനും കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമാണ് കെ എ സിബി. സിബി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് കുട്ടമ്പുഴ എൽഡിഎഫ് കമ്മിറ്റിയും പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളും പഞ്ചായത്തിനുമുന്നിൽ ധർണയും പ്രതിഷേധപ്രകടനവും നടത്തി. സൊസൈറ്റിയിലെ ക്രമക്കേടിനെ തുടർന്ന് ഇയാൾക്കെതിരെ കുട്ടമ്പുഴ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിലാണ്. Read on deshabhimani.com

Related News