വന്യമൃഗശല്യം ; ഇഞ്ചത്തൊട്ടിയിൽ
 വേലി നിർമാണം തുടങ്ങി



കോതമംഗലം വന്യമൃഗശല്യം പരിഹരിക്കാൻ ഇഞ്ചത്തൊട്ടി മേഖലയിൽ ഫെൻസിങ്ങിന്റെ  നിർമാണം തുടങ്ങി. 11 കിലോമീറ്ററിൽ നാല് ലൈനുകളായി 42 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിങ്‌ സ്ഥാപിക്കുന്നത്‌. ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.  കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യൻ അധ്യക്ഷനായി. മൂന്നാർ ഡിവിഷൻ അസിസ്റ്റന്റ് വനം കൺസർവേറ്റർ ജോബ് ജെ നെര്യാംപറമ്പിൽ, ജില്ലാപഞ്ചായത്ത്‌ അംഗം കെ കെ ദാനി, കോതമംഗലം അസിസ്റ്റന്റ് കൃഷി ഡയറക്ടർ പ്രിയാമോൾ തോമസ്, നേര്യമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ എഫ് ഷഹനാസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ കെ ഗോപി, മിനി മനോഹരൻ, കെ കെ ശിവൻ, ജി ജി സന്തോഷ്‌ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജി ജി സന്തോഷിന്‌ ആന്റണി ജോൺ എംഎൽഎ ഉപഹാരം നൽകി. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്‌ എംഎൽഎ അറിയിച്ചു. Read on deshabhimani.com

Related News