വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ഇന്ന്
കൂത്താട്ടുകുളം എംസി റോഡിൽ വടക്കൻ പാലക്കുഴ വളപ്പിൽഭാഗത്ത് വഴിയോര വിശ്രമകേന്ദ്രം ബുധൻ പകൽ 11ന് പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ എ ജയ ഉദ്‌ഘാടനം ചെയ്യും. പൊതുമരാമത്തുവകുപ്പ് വിട്ടുനൽകിയ സ്ഥലത്ത് പഞ്ചായത്ത് വാർഷികപദ്ധതിയിൽ 37 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമകേന്ദ്രം ഒരുക്കിയത്. നാല് ശുചിമുറികൾ, കോഫി–-സ്നാക്സ് ഹൗസ്, ഫീഡിങ് റൂം, രണ്ട് വിശ്രമസ്ഥലം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീക്കാണ് നടത്തിപ്പുചുമതല. 24 മണിക്കൂർ സേവനമാണ് ലക്ഷ്യമിടുന്നത്. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ എ ജയ, വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, ജിബി സാബു, സെക്രട്ടറി ജി അനിൽകുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com