ഓപ്പൺ സ്റ്റേജും 
മിനി പാർക്കും തുറന്നു



ആലങ്ങാട് പഴംചിറ തോടിനോട്‌ ചേര്‍ന്ന് സാംസ്കാരികവകുപ്പിന്റെ സഹായത്തോടെ നടപ്പാക്കിയ ഗ്രാമീണ ടൂറിസം പദ്ധതികൾ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കല–സാംസ്കാരിക പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപ ചെലവഴിച്ച് ‘നാട്ടരങ്ങ്' പദ്ധതിയിലാണ് ഓപ്പണ്‍ സ്റ്റേജും കുട്ടികൾക്കുള്ള മിനി പാര്‍ക്കും വിശ്രമസ്ഥലവും നിർമിച്ചത്. ആധുനികരീതിയിലുള്ള ഇരിപ്പിടങ്ങളും മുളകൊണ്ടുള്ള ചുറ്റുമതിലും ജില്ലാപഞ്ചായത്തിന്റെ ഓപ്പൺ ജിംനേഷ്യവും ഇവിടെയുണ്ട്. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ്‌ ലൈബ്രറിക്കാണ് മേല്‍നോട്ടം. ഇവിടെയെത്തുന്നവർക്കായി ടെലിവിഷൻ സ്‌ക്രീനും സജ്ജീകരിക്കും. യോഗത്തിൽ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി എം മനാഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ്, ജില്ലാപഞ്ചായത്ത്‌ അംഗം കെ വി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലത പുരുഷൻ, നീറിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എം കെ ബാബു, വി ബി ജബ്ബാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News