വേണം പരിപൂർണ സമർപ്പണം

നർത്തക ദമ്പതികളായ ഷിജിത്തും പാർവതിയും ശിൽപ്പശാലയിൽ പങ്കെടുത്ത കുട്ടിയെ പരിശീലിപ്പിക്കുന്നു


കൊച്ചി ""ഓരോ നൃത്ത പഠനക്ലാസും അരങ്ങാണെന്ന് കരുതണം. പരിപൂർണമായ ആനന്ദത്തോടെ സ്വയം സമർപ്പിക്കണം''. നർത്തക ദമ്പതിമാരായ ഷിജിത്തും പാർവതിയുടെയും വാക്കുകളിൽ തെളിഞ്ഞത്‌ മികച്ച നർത്തകിയും നർത്തകനുമാകാനുള്ള പ്രധാനപാഠം. കോർപറേഷൻ സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവം "ഭാവ്–-2024'ന്റെ ഭാഗമായി ടൗൺഹാളിൽ നടന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അവർ. ‘‘നിശബ്ദതയെ ഭാവാത്മകമാക്കാൻ നർത്തകന് കഴിയണം. നിരന്തരമായ പരിശീലനത്തിലൂടെ തന്റെ ഇടത്തിന്റെ അനന്തസാധ്യതകളിലേക്കുള്ള തിരിച്ചറിവിലേക്ക് കലാകാരൻ എത്തിച്ചേരും. ഇവിടെ ദേഹമാണ് ഉപകരണം. ശരീരവും മനസ്സും ആത്മാവും ശ്രുതിയുമായി ലയിക്കുമ്പോഴാണ് വേദിയിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത്''. ഇരുവരും പറഞ്ഞു. ശിൽപ്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.   Read on deshabhimani.com

Related News