7500 രൂപയും ഏഴരപ്പവനും 
കവർന്ന ഹോം നഴ്സ് പിടിയിൽ



കോലഞ്ചേരി കുമ്മനോട് വീട്ടിൽനിന്ന്‌ 7500 രൂപയും ഏഴരപ്പവനും കവർന്ന കേസിൽ ഹോം നഴ്സ് പിടിയിൽ. അടിമാലി മച്ചിപ്ലാവ് സ്വദേശി ബിന്ദു സജി (59)യെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടിമറ്റം കുമ്മനോട്ടിലെ വീട്ടിലെ ഗൃഹനാഥയെ പരിചരിക്കാനാണ് ഇവർ ഒരു മാസംമുമ്പ് എത്തിയത്. വീട്ടിലെ അലമാരിയിലിരുന്ന 15,000 രൂപയിൽനിന്ന്‌ 7500 രൂപ കാണാതായ സംഭവത്തിൽ സംശയം തോന്നിയാണ് വീട്ടുകാർ വിവിധ മുറികളില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ പരിശോധിച്ചത്. ഇതിൽ ഏഴരപ്പവനോളം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയതോടെ കുന്നത്തുനാട് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ബിന്ദു, സ്വർണം പലയിടങ്ങളിലായി പണയം വച്ചതായി കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തതോടെ നാല് പവൻ ജോലിക്കുനിന്ന വീടിന് പുറത്ത് കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News