പുറമ്പോക്ക് പരിശോധന തുടങ്ങി
മൂവാറ്റുപുഴ മൂവാറ്റുപുഴ നഗരസഭ 16–--ാംവാർഡിലെ മണ്ണാൻകടവ് തോടിന്റെയും അതിനോടുചേർന്നുള്ള റോഡിന്റെയും പുറമ്പോക്കുഭൂമി അളക്കാൻ പ്രാഥമിക നടപടികൾ തുടങ്ങി. താലൂക്ക് സർവേയർ അനസ്, നഗരസഭ അസിസ്റ്റന്റ് എൻജിനിയർ എസ് ഹരിപ്രിയ, ഓവർസിയർ ബിജി ബാബു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ആരക്കുഴ റോഡിൽനിന്ന് പേട്ട അങ്കണവാടിയിലേക്ക് പോകുന്നഭാഗത്ത് കൈയേറ്റംമൂലം തോടിന്റെ വീതികുറഞ്ഞതായി ആരോപണമുണ്ട്. ഈഭാഗത്ത് മഴക്കാലത്ത് തോടുനിറഞ്ഞ് സ്ലാബിനുമുകളിലൂടെ വെള്ളവും മാലിന്യവും ഒഴുകുന്നത് പതിവാണ്. ഇത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നതായി വാർഡ് കൗൺസിലർ വി എ ജാഫർ സാദിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പരിശോധന. Read on deshabhimani.com