തെരുവിലാകില്ല, 
ലീലയ്‌ക്ക്‌ ഇനി സ്വന്തം 
വീട്ടിലുറങ്ങാം



പറവൂർ സഹോദരന്റെ മകൻ കിടപ്പാടം തകർത്ത പെരുമ്പടന്ന വാടാപ്പിള്ളിപറമ്പിൽ ലീലയ്‌ക്ക് ഇനി സ്വന്തംവീട്ടിൽ കിടന്നുറങ്ങാം. അവിവാഹിതയായ ലീലയ്‌ക്ക് പറവൂർ ടൗൺ മർച്ചന്റ്‌സ്‌ അസോസിയേഷൻ നിർമിച്ച വീടിന്റെ താക്കോൽ ഞായർ രാവിലെ 9.30ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കൈമാറും. മന്ത്രി കെ രാജൻ പങ്കെടുക്കും. കഴിഞ്ഞവർഷം ഒക്ടോബറിലാണ്‌ അമ്പത്തിനാലുകാരിയായ ലീലയുടെ വീട് സഹോദരന്റെ മകൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്തത്. കുടുംബസ്വത്തായുണ്ടായിരുന്ന വീട് നഷ്ടപ്പെട്ടതോടെ ലീലയ്‌ക്ക് താമസിക്കാൻ സിപിഐ എം നേതൃത്വത്തിൽ താൽക്കാലിക ഷെഡ് നിർമിച്ച്‌ നൽകിയിരുന്നു. നാട്ടുകാർ വീട് നിർമിക്കാൻ ശ്രമിച്ചെങ്കിലും ലീലയ്‌ക്ക് സ്വന്തമായി ഭൂമിയില്ലാത്തതിനാൽ മുന്നോട്ടുപോയില്ല. തുടർന്ന്‌ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുൻ ചെയർമാനും സബ്ജഡ്‌ജിയുമായ എൻ രഞ്ജിത് കൃഷ്ണൻ ഇടപെട്ടു. ലീലയുടെ അച്ഛന് കുടികിടപ്പായി കിട്ടിയ ആറ് സെന്റ് സഹോദരങ്ങൾ വിട്ടുകൊടുത്തു. ഇതിലാണ് മർച്ചന്റ്‌സ്‌ അസോസിയേഷൻ സംഘടനവീട് നിർമിച്ച്‌ നൽകുന്നത്. Read on deshabhimani.com

Related News