ഇന്ത്യയുടെ വർണങ്ങളുമായി 
കൊച്ചിയിലെ നവരാത്രി ആഘോഷം



മട്ടാഞ്ചേരി ഇന്ത്യയുടെ മിനി പതിപ്പായ കൊച്ചിയിലെ നവരാത്രി ആഘോഷം വൈവിധ്യങ്ങളുടേതാണ്. ബൊമ്മക്കൊലു ഒരുക്കൽ, ദാണ്ഡിയ നൃത്തരാവുകൾ, കുമാരിപൂജ, സുമംഗലീപൂജ, സംഗീത–-നൃത്ത–-താളലയ കലോപാസനകൾ തുടങ്ങി നിറമേറിയതാണ് കൊച്ചിയിലെ നവരാത്രി ആഘോഷം. തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഗുജറാത്തി, മറാഠി, ഗോവൻ സമൂഹങ്ങളും തദ്ദേശീയരും നവരാത്രിയാഘോഷങ്ങളിലാണ്. ബൊമ്മക്കൊലുകൾ നിരത്തി സംഗീത–-നൃത്ത–-താളലയ പ്രാധാന്യവുമായി സുമംഗലീപൂജയും ഇവിടെ നടക്കുന്നു. കൊങ്കണദേശക്കാരുടെ ആഘോഷത്തിൽ സുമംഗലീ ആദരവിന്റെ ഹൾദി കുങ്കും ചടങ്ങ് സവിശേഷമാണ്. ഗുജറാത്തിസമൂഹത്തിന്റെ ദണ്ഡിയ -ദർഭ നൃത്തം നവരാത്രി രാവുകളെ ആഘോഷമാക്കും. ബംഗാളികളുടെ കാളീപൂജയും ദേവീരൂപ നിമജ്ജനവും വേറിട്ട ആഘോഷക്കാഴ്ചയാകും. Read on deshabhimani.com

Related News