സ്‌കൂളിൽ അടുക്കളത്തോട്ടം ഒരുക്കി
കാലടി മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു. ചേന, ചേമ്പ്, കൂർക്ക, കപ്പ, വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പിന്റെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. സ്കൂൾ മാനേജർ ഫാ. ജോസ് ഒഴലക്കാട്ട് ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസങ്ങളിലായാണ് ക്യാമ്പ്. ബെസ്റ്റ് ക്യാമ്പർ പുരസ്‌കാരങ്ങൾ സ്കൗട്ടിലെ പോൾ ആന്റണിയും ഗൈഡിലെ ടെസ്സ ടിനുവും സ്വന്തമാക്കി. സ്കൂൾ പ്രധാനാധ്യാപിക എം പി ലിസി, ബിജു റാഫെൽ, ഷിജു ആന്റണി, സനിൽ പി തോമസ്, റിയാമോൾ ജോൺ, ജോഫിൻ ബിജു എന്നിവർ സംസാരിച്ചു. Read on deshabhimani.com