ജില്ലാ മെഡിക്കല്‍ ഓഫീസ്‌ ; പുതിയ കെട്ടിടത്തിന്‌ 11 കോടി



കൊച്ചി ജില്ലാ മെഡിക്കൽ ഓഫീസിന്‌ ആധുനികസൗകര്യങ്ങളോടെ നാലുനിലകളിലായി പുതിയ കെട്ടിടം ഒരുങ്ങുന്നു. കെട്ടിടനിർമാണത്തിനായി ആരോഗ്യവകുപ്പ്‌ 11 കോടി അനുവദിച്ചു. ജനറൽ ആശുപത്രിക്കുസമീപത്തെ ഗവ. നഴ്‌സിങ് സ്‌കൂളിനുമുൻവശമാണ്‌ പുതിയ ഡിഎംഒ ഓഫീസ്‌ കെട്ടിടം പണിയുന്നത്‌. ജനറൽ ആശുപത്രിയോട്‌ ചേർന്നുള്ള കെട്ടിടത്തിലാണ്‌ ജില്ലാ മെഡിക്കൽ ഓഫീസ്‌. ചോർന്നൊലിച്ച്‌ ഉപയോഗയോഗ്യമല്ലാതായ കെട്ടിടം പൊളിച്ചുമാറ്റണമെന്ന്‌ പിഡബ്ല്യുഡി നിർദേശിച്ചിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ്‌ ജില്ലാ മെഡിക്കൽ ഓഫീസ്‌ താൽക്കാലികമായി പ്രവർത്തിക്കുന്നത്‌. നഴ്‌സിങ് സ്‌കൂൾ ക്യാമ്പസിൽ ഓഫീസിനായി 16 സെന്റാണ്‌ സർക്കാർ അനുവദിച്ചത്‌. 1849 ചതുരശ്രയടിയിൽ പണിയുന്ന കെട്ടിടത്തിൽ ഏറ്റവും താഴെ കാറുകൾ പാർക്ക്‌ ചെയ്യാനും ലിഫ്‌റ്റ്‌ സൗകര്യവുമുണ്ട്‌. ഡിഎംഒയും രണ്ട്‌ അഡീഷണൽ ഡിഎംഒമാർ, ഡെപ്യൂട്ടി ഡിഎംഒ പ്രാേഗ്രാം ഓഫീസർമാർ എന്നിവർ ഉൾപ്പെടെ 100 ജീവനക്കാർക്ക്‌ ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്‌. ജില്ലാ സർവയലൻസ്‌ യൂണിറ്റ്‌, ജില്ലാ സ്റ്റാറ്റിസ്റ്റിക്‌സ്‌ വർക്‌ഷോപ്, റീജണൻ വിജിലൻസ്‌ വിഭാഗം എന്നിവയും ഇവിടെ പ്രവർത്തിക്കാനാകും. കോൺഫറൻസ്‌ ഹാൾ സഹിതമാണ്‌ കെട്ടിടത്തിന്റെ രൂപകൽപ്പന. ഡാറ്റാ എൻട്രി, കരാർ ജീവനക്കാരും ഇവിടെ പ്രവർത്തിക്കും. കെട്ടിടം പണി തീരുന്നതുവരെ ഓഫീസ്‌ റവന്യുടവറിലേക്ക്‌ വാടകയ്‌ക്ക്‌ മാറാനുള്ള നടപടി ആരംഭിച്ചതായി ഡിഎംഒ ഡോ. കെ സക്കീന പറഞ്ഞു. വാടക നിശ്ചയിക്കാനുള്ള ഫയൽ സർക്കാർ പരിഗണനയിലാണെന്നും ഡിഎംഒ പറഞ്ഞു. Read on deshabhimani.com

Related News