നാടൻപലഹാര പ്രദർശനവുമായി കുട്ടികൾ
കൂത്താട്ടുകുളം നാടൻപലഹാര പ്രദർശനവുമായി ആത്താനിക്കൽ ഗവ. സ്കൂളിലെയും മണ്ണത്തൂർ ഗവ. സ്കൂളിലെയും കുട്ടികൾ. പഠനപ്രവർത്തനത്തിന്റെ ഭാഗമായി അച്ചപ്പം, കുഴലപ്പം, വിവിധതരം പുട്ടുകൾ, കടലക്കറി, ചപ്പാത്തി, ഉപ്പുമാവ്, ദോശ, ഇഡലി, ലഡു, മുറുക്ക് എന്നിങ്ങനെ വിവിധ പലഹാരങ്ങളാണ് രക്ഷിതാക്കളും കുട്ടികളും വീട്ടിൽനിന്ന് തയ്യാറാക്കി പ്രദർശനത്തിനെത്തിച്ചത്. ആത്താനിക്കൽ ഗവ. എച്ച്എസ്എസിൽ ഹെഡ്മിസ്ട്രസ് കെ വി ജിഷ പ്രദർശനം ഉദ്ഘാടനം ചെയ്തു. അനീഷ ബാലകൃഷ്ണൻ, എയ്ഞ്ചൽ പൗലോസ്, സി പി സിൻസി, കെ സൗമ്യ എന്നിവർ സംസാരിച്ചു. മണ്ണത്തൂർ ഗവ. എൽപി സ്കൂളിൽ മുൻ അധ്യാപകൻ പി കെ വിജയൻ ഉദ്ഘാടനം ചെയ്തു. സോമൻ മണ്ണത്തൂർ അധ്യക്ഷനായി. ടി എസ് പ്രമീളകുമാരി, കെ കെ ഷില, പി പി അഞ്ജലി, ഒ എ ജോജി, ബിനിത ഷിജോ എന്നിവർ സംസാരിച്ചു. Read on deshabhimani.com