മീൻകൃഷി കാര്യക്ഷമമാക്കാൻ ഡ്രോൺ ദൗത്യം



കൊച്ചി സമുദ്ര–-മത്സ്യ മേഖലയിൽ കാര്യക്ഷമത വർധിപ്പിക്കാൻ ഡ്രോൺ ദൗത്യവുമായി സിഎംഎഫ്‌ആർഐ. കടലിലെ കൂടുമത്സ്യകൃഷി, കടൽ സസ്തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, ജലാശയ മാപ്പിങ്‌ തുടങ്ങിയവയ്ക്കായി ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കും. കേന്ദ്ര ഫിഷറീസ് മന്ത്രാലയം, ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് എന്നിവയുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക. മീനുകളുടെ ആരോഗ്യസ്ഥിതി നിരീക്ഷണം, തീറ്റവിതരണം, സെൻസറുകൾ ഘടിപ്പിച്ച് വെള്ളത്തിന്റെ ഗുണനിലവാര പരിശോധന തുടങ്ങിയവ എളുപ്പമാക്കും. ഫാമുകളിൽനിന്ന് ജീവനുള്ള മീനുകൾ ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകാനും ഡ്രോൺ ഉപയോഗം സഹായിക്കും. വെള്ളിയാഴ്ച സിഎംഎഫ്ആർഐയിൽ മത്സ്യത്തൊഴിലാളികൾക്കും മീൻകർഷകർക്കും ബോധവൽക്കരണ ശിൽപ്പശാലയും ഡ്രോൺ ഉപയോഗപ്രദർശനവും നടക്കും. പകൽ 11ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News