മേക്കടമ്പ് പള്ളിപ്പെരുന്നാളിന്‌ 
കൊടിയേറ്റി



മൂവാറ്റുപുഴ മേക്കടമ്പ് മോര്‍ ഇഗ്നാത്തിയോസ് നൂറോനോ സിറിയന്‍ സിംഹാസന പള്ളിയില്‍ ഓര്‍മപ്പെരുന്നാളും ശിലാസ്ഥാപനദിനവും ആചരിക്കും. പെരുന്നാളിന് വികാരി ജോണ്‍ തോമസ് കൂമുള്ളില്‍ കൊടിയേറ്റി. പെരുന്നാൾ വെള്ളിയാഴ്ച തുടങ്ങും. വെള്ളിയാഴ്ചയാണ്‌ എംഐഎന്‍ പബ്ലിക് സ്കൂള്‍ പേട്രന്‍സ് ഡേ. രാവിലെ 7.30ന് കുര്‍ബാന, വൈകിട്ട് 6.45ന് കുരിശുംതൊട്ടിയില്‍ സന്ധ്യാപ്രാര്‍ഥന, ഏഴിന് രാവിലെ 6.45ന്‌ കുരിശുംതൊട്ടിയില്‍ പ്രഭാതപ്രാര്‍ഥന, 9.30ന് ആശീര്‍വാദം, നേര്‍ച്ച, എട്ടിന് രാവിലെ ഏഴിന് പ്രഭാതപ്രാര്‍ഥന, 7.45ന്‌ കുര്‍ബാന എന്നിവ നടക്കും, 10ന് എംഐഎന്‍ യൂത്ത് അസോസിയേഷൻ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. വൈകിട്ട് ആബൂന്‍ മോര്‍ ബസേലിയോസ്  തോമസ് പ്രഥമന്‍ ബാവാ അനുസ്മരണം, രാത്രി 8.30ന് പ്രദക്ഷിണം, 9.30ന് ആശീര്‍വാദം. ഒമ്പതിന് രാവിലെ 10ന് പ്രദക്ഷിണം, ആശീര്‍വാദം, 10.45ന് പാച്ചോര്‍ നേര്‍ച്ച, 11ന് ലേലം, 11.30ന് കൊടിയിറക്ക്. Read on deshabhimani.com

Related News