കെടാമംഗലം ഗവ. എൽപിഎസ് 
റോഡ് ശോച്യാവസ്ഥയിൽ



പറവൂർ റോഡിന്റെ ശോച്യാവസ്ഥമൂലം കെടാമംഗലം ഗവ. എൽപി സ്കൂൾ വിദ്യാർഥികളും പ്രദേശവാസികളും ദുരിതത്തിൽ. പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് റോഡ്. മഴക്കാലത്ത്‌ വെള്ളക്കെട്ടുകൂടി ആകുമ്പോൾ ദുഷ്കരമാണ് ഇതിലൂടെയുള്ള യാത്ര. സ്കൂൾ ഏഴിക്കര പഞ്ചായത്തിലാണെങ്കിലും റോഡ് പറവൂർ നഗരസഭയുടെ അധീനതയിലുള്ളതാണ്. നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്. റോഡിലൂടെ യാത്രചെയ്ത നിരവധി കുട്ടികൾക്ക് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി കുടുംബങ്ങളും ഈ റോഡിലൂടെ പതിവായി യാത്ര ചെയ്യുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. Read on deshabhimani.com

Related News