അശാസ്‌ത്രീയമായി കാന നിർമാണം ; ഗതാഗതം നിലച്ചതിൽ പ്രതിഷേധം



വൈപ്പിൻ എളങ്കുന്നപ്പുഴ പഞ്ചായത്ത്‌ 10–-ാം വാർഡിൽ കാട്ടാശേരി റോഡിൽ സിഎംഇപി സ്‌കൂളിലേക്ക്‌ പോകുന്ന ലിങ്ക്‌ റോഡിൽ അശാസ്‌ത്രീയമായി കാന നിർമിച്ചതുമൂലം ഗതാഗതം നിലച്ചിട്ട്‌ രണ്ടുമാസം. സ്‌കൂൾവണ്ടികൾ വന്നിരുന്ന വഴിയാണിത്‌. ഗതാഗതം നിലച്ചതോടെ കുട്ടികൾക്ക്‌ ഏറെ നടന്നുവേണം വണ്ടിയിൽ കയറാൻ. റോഡരികിലെ മതിലിനോട്‌ ചേർന്നാണ്‌ സാധാരണ കാന നിർമിക്കുന്നത്‌. ഇവിടെ മതിലിൽനിന്ന്‌ ഒന്നര അടിയോളം ഒഴിച്ചിട്ടിരിക്കുകയാണ്‌. ഇതുമൂലം ഒരു വാഹനത്തിനും കടന്നുപോകാനാകില്ല. കാനയ്‌ക്ക്‌ സ്ലാബും ഇട്ടിട്ടില്ല. അപകടം വിളിച്ചുവരുത്തുന്ന രീതിയിലുള്ളതാണ്‌ നിർമാണമെന്ന്‌ പ്രദേശവാസികൾ പരാതിപ്പെട്ടു. പഞ്ചായത്ത്‌ അംഗം ലൈല സെബാസ്‌റ്റ്യനോട്‌ പരാതി അറിയിച്ചെങ്കിലും അവർ കൈയൊഴിഞ്ഞുവെന്നും നാട്ടുകാർ പറഞ്ഞു. Read on deshabhimani.com

Related News