ശ്രദ്ധേയമായി ഇരട്ടകളുടെ 
സംഗമം



നെടുമ്പാശ്ശേരി അകപ്പറമ്പ് സെന്റ്‌ ഗർവാസിസ് ആൻഡ്‌ പ്രോത്താസിസ് പള്ളി പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന ഇരട്ടകളുടെ സംഗമം ശ്രദ്ധേയമായി. ഇരട്ടസഹോദരങ്ങളായ പുണ്യവാളൻമാരുടെ തിരുനാളിനോടനുബന്ധിച്ചാണ് ഇരട്ടകളുടെ സംഗമവും ഗർവാസിസ്, പ്രോത്താസിസ് നാമധാരികളുടെ സംഗമവും നടന്നത്. സംഗമത്തിൽ ഫാ. റോബിൻ അറയ്ക്കപറമ്പിൽ മുഖ്യകാർമികനായി. വിവിധ മതസ്ഥരായ, മുപ്പതിലധികം ഇരട്ടസഹോദരങ്ങളും ഗർവാസിസ്, പ്രോത്താസിസ് നാമധാരികളും സംഗമത്തിൽ പങ്കെടുത്തു. എല്ലാവർക്കും വികാരി ഡോ. ജോർജ് നെല്ലിശേരി മെമന്റോ നൽകി. ഇടവകയിലെ സന്യസ്ത സംഗമം വ്യാഴാഴ്ച നടക്കും. Read on deshabhimani.com

Related News