സംരംഭകത്വ സഹായ പദ്ധതി: 
ജില്ലയിൽ അനുവദിച്ചത് 10.95 കോടി രൂപ



കൊച്ചി സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ സഹായ പദ്ധതിവഴി ജില്ലാ വ്യവസായകേന്ദ്രം സംരംഭകർക്ക് ഈ സാമ്പത്തികവർഷം അനുവദിച്ചത് 10.95 കോടി രൂപയുടെ സഹായം. 71 അപേക്ഷകളാണ് ഇതുവരെ പരിഗണിച്ചത്. കലക്ടർ എൻ എസ് കെ  ഉമേഷ്‌ അധ്യക്ഷനായി ചേർന്ന ഈ വർഷത്തെ രണ്ടാമത്തെ  യോഗത്തിൽ 30 അപേക്ഷകളിൽ 5.35 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് പദ്ധതിവഴി ഏറ്റവും കൂടുതൽ ധനസഹായം നൽകിയത് എറണാകുളം ജില്ലയാണെന്ന് വ്യവസായകേന്ദ്രം ജനറൽ മാനേജർ പി എ നജീബ് അറിയിച്ചു. പദ്ധതിവഴി സഹായം ലഭിക്കാൻ സംരംഭം തുടങ്ങി ഒരുവർഷത്തിനുള്ളിൽ ഇഎസ്എസ് പോർട്ടൽവഴി അപേക്ഷിക്കണം.  പരമാവധി 40 ലക്ഷം രൂപവരെ ലഭിക്കും. Read on deshabhimani.com

Related News