കാട്ടാനകളെ ഡ്രോണ്‍കൊണ്ട് കണ്ടെത്തി കാട്ടിലേക്ക് തുരത്തും



കാലടി - മലയാറ്റൂർ–നീലീശ്വരം, അയ്യമ്പുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ കാട്ടാനശല്യം കുറയ്ക്കാന്‍ ആസൂത്രിത ശ്രമവുമായി വനംവകുപ്പ്. പ്രദേശത്ത് നിരന്തരമായി ഇറങ്ങുന്ന കാട്ടാനകളെ കണ്ടെത്തി അവയെ ഉൾക്കാട്ടിലേക്ക് തുരത്തും. വനപാലകർ അത്യാധുനിക ഡ്രോണുകൾ പറത്തി ആനകൾ നിലയുറപ്പിക്കുന്ന സ്ഥലം മനസ്സിലാക്കി. അയ്യമ്പുഴ പഞ്ചായത്തിലെ പട്ടിപ്പാറയിൽ 12 ആനകള്‍ സ്ഥിരം എത്തുന്നതായി കണ്ടെത്തി. ശക്തിയേറിയ ഗുണ്ട് പൊട്ടിച്ച് ഒമ്പത് ആനകളെ അവിടെനിന്ന്‌ ഉൾക്കാട്ടിലേക്ക് തുരത്തി. തൂക്കിയിടുന്ന വൈദ്യുതിവേലികളും സ്ഥാപിച്ചു. കണ്ണിമംഗലം, മലയാറ്റൂർ, കൊല്ലക്കോട്, കാരക്കാട്, പട്ടിപ്പാറ പ്രദേശത്താണ് ആനകള്‍ കൂടുതലായി എത്തുന്നത്. Read on deshabhimani.com

Related News