തുടർപഠനം ഉറപ്പാക്കാൻ പ്രോജക്ട് ഹോപ് തുടങ്ങി
ആലുവ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉപരിപഠനത്തിന് ആവശ്യമായ മാർക്ക് ലഭിക്കാത്ത കുട്ടികളെ കണ്ടെത്തി വീണ്ടും പഠിപ്പിക്കുന്ന കേരള പൊലീസിന്റെ പ്രോജക്ട് ഹോപ് പദ്ധതിയുടെ ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുതുതായി ഹോപ്പിലേക്ക് വന്ന കുട്ടികളെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി നടത്തിയ പ്രതീക്ഷോത്സവം- 2024 സോഷ്യൽ പൊലീസിങ് ജില്ലാ നോഡൽ ഓഫീസർ എഎസ്‌പി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിങ് കോ–-ഓർഡിനേറ്റർ പി എസ് ഷാബു അധ്യക്ഷനായി. പ്രോജക്ട് ഹോപ് കോ–-ഓർഡിനേറ്റർ വി എസ് ഷിഹാബ്, എടത്തല എംഇഎസ് ട്രെയിനിങ് കോളേജ് ഹോപ് സെന്റർ കോ–-ഓർഡിനേറ്റർ ബി എസ് സിന്ധു, പറവൂർ ലക്ഷ്മി കോളേജ് ഹോപ് സെന്ററിലെ അധ്യാപകൻ സി യു രാജേഷ്, സോഷ്യൽ പൊലീസ് ടീം അംഗം കെ ആർ ബിജീഷ്, ഒ ബി ലിസ്ന, ബിജു ബാലൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞവർഷം വിജയിച്ച 13 വിദ്യാർഥികൾക്ക് മെമന്റോ വിതരണം ചെയ്തു. പ്രോജക്ട് ഹോപ്പിന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന അധ്യാപകർക്കും മെന്റർമാരായി പ്രവർത്തിക്കുന്ന എംഇഎസ് ട്രെയിനിങ് കോളേജിലെ ബിഎഡ് വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് നൽകി. Read on deshabhimani.com