കളമശേരി കാർഷികോത്സവം ഇന്നുമുതൽ
കളമശേരി ശനി വൈകിട്ട് നാലിന് ആരംഭിക്കുന്ന കളമശേരി കാർഷികോത്സവത്തെ വരവേൽക്കാൻ 132 സ്റ്റാളുകളുമായി നോർത്ത് കളമശേരിയിലെ ചാക്കോളാസ് പവിലിയൻ ഒരുങ്ങി. വിപുലമായ മേളയിൽ എല്ലാത്തരം കാർഷികോൽപ്പന്നങ്ങളുമുണ്ടാകും. പറ നിറച്ച് റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. രാവിലെമുതൽ മന്ത്രി രാജീവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ കൃഷിയിടങ്ങളിൽ വിളവെടുപ്പ് ഉത്സവവും നടക്കും. വിപുലമായ ഭക്ഷ്യമേളയും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. കാർഷികോൽപ്പന്നങ്ങൾക്കു പുറമെ, കയർ, മുള, കൈത്തറി ഉൽപ്പന്നങ്ങൾ, ഐഎസ്ആർഒ, ജില്ലാ വ്യവസായകേന്ദ്രം, മാധ്യമസ്ഥാപനങ്ങൾ എന്നിയുടെയും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.മേളനഗരിയിൽ പാചകമത്സരം, സംവാദ സദസ്സുകൾ തുടങ്ങി വിപുലമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തിലെ കലാകാരന്മാരുടെ പരിപാടികൾക്കുപുറമെ പ്രമുഖ കലാകാരന്മാരുടെ പരിപാടികളും വൈകുന്നേരങ്ങളിൽ അരങ്ങേറും. ഇരട്ടനേട്ടം സമ്മാനിക്കുന്ന പ്രത്യേക കൂപ്പണും ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്. 750 രൂപയുടെ കൂപ്പണിൽ 1000 രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങാം. നറുക്കെടുപ്പിൽ ആകർഷകമായ സമ്മാനവും ലഭിക്കും. Read on deshabhimani.com