കുറ്റിലഞ്ഞി സ്‌കൂളിൽ 
ഹൈടെക്‌ മന്ദിരം ഉയരും



കോതമംഗലം സംസ്ഥാന സർക്കാർ അനുവദിച്ച 1.51 കോടി രൂപ ചെലവിട്ട്‌ കുറ്റിലഞ്ഞി ഗവ. യുപി സ്കൂളിനായി നിർമിക്കുന്ന ഹൈടെക് മന്ദിരത്തിന്റെ നിർമാണം 10ന് ആരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പാഠ്യ, പാഠ്യേതര രംഗങ്ങളിൽ ഒരേപോലെ മികവുപുലർത്തുന്ന സ്‌കൂളിന്‌ പുതിയ മന്ദിരം  അനുവദിക്കണമെന്ന ദീർഘകാല ആവശ്യമാണ് യാഥാർഥ്യമാകുന്നത്‌. 72 വർഷം പഴക്കമുള്ള സ്‌കൂളിൽ എൽകെജിമുതൽ ഏഴാം ക്ലാസ്‌വരെ എഴുന്നൂറോളം കുട്ടികളും മുപ്പതോളം അധ്യാപക, അനധ്യാപകരുമുണ്ട്‌. കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ യുപി സ്കൂളാണിത്‌. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്‌ എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News